ഒരു ശരാശരി സഖാവ് ഇത്രേ ഉള്ളൂ.... പാലക്കാട്ടെ സഖാക്കളും അവരുടെ ഒരു യുക്തിയും!

ഒരു ശരാശരി സഖാവ് ഇത്രേ ഉള്ളൂ.... പാലക്കാട്ടെ സഖാക്കളും അവരുടെ ഒരു യുക്തിയും!
Oct 7, 2025 09:31 AM | By PointViews Editr

യുക്തിയോ ബുദ്ധിയോ ഇല്ലാത്ത സഖാക്കളെ നാടാകെ കാണാമെങ്കിലും പാലക്കാടൻ കാറ്റിലാണ് ഒടുവിൽ അത്തരം ഉന്നത തിനാക്കുറ്റിക്കള ഒടുക്കം കാണുന്നത്. കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത് പാലക്കാട്ട് വലിയ സദാചാര പ്രശ്നമായിട്ടാണ് ചുവന്ന തുണി പൊക്കി പിടിക്കുന്ന ടീംസ് കാണുന്നതത്രെ! ഈ പാലക്കാട് അടുത്താണ് വാളയാർ എന്ന സ്ഥലമുള്ളത്. അവിടെ സദാചാര പ്രേമികളായ ചില ചുവപ്പന്മാർ രണ്ടുമൂന്നു കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കി എന്ന ആരോപണം ഇന്നും വായുവിൽ നിലനിൽക്കുന്നുണ്ട്. അന്ന് വായിൽ പഴം തള്ളിയിരുന്ന ഈ സദാചാര സഖാക്കൾക്ക് ഇപ്പോൾ സദാചാരബോധം വന്നത് ഏതോ സിനിമ നടിയുടെ ചാരിത്ര പ്രസംഗം കേട്ടാണത്രെ! ആ സദാചാരം വല്ലാതങ് ഉയർന്നുനിൽപ്പാണ്. ഇപ്പോൾ സഖാക്കൾ അതിൻ്റെ ഒരു രോമാഞ്ചത്തിലാണ്. രാഹുൽ മാൻകൂട്ടത്തിൽ പാലക്കാട് എത്തിയാൽ പാലക്കാട് എന്തൊക്കെയോ സംഭവിക്കുമത്രെ! വല്ലാത്ത ഒരു വെപ്രാളത്തിലാണ് സഖാക്കൾ. ഈ മുകളിൽ കൊടുത്ത ചിത്രത്തിൽ കാണുന്ന സഖാക്കളുടെ മുഖത്ത് നോക്കൂ, അവർ അന്തം വിട്ട് ആക്രാന്തം മൂത്ത് പരാക്രമം കാണിക്കാൻ നിൽക്കുന്ന ഒരു ഭാവമല്ലേ അവിടെ?എന്താണ് പറയുന്നതെന്ന് പോലും സ്വയം തിരിച്ചറിയാൻ കഴിയാതെ എന്തൊക്കെയോ വളവള എന്ന് പുലമ്പുകയാണ്. രാഹുൽ ഈ പാലക്കാട് എന്നല്ല അങ്ങ് കോയമ്പത്തൂർ ചെന്നാലും ഒരു ചുക്കും ഈ നാടിനു സംഭവിക്കാനില്ല. കാരണം അയാൾ ഗുരുതരമായ കുറ്റങ്ങൾ ഒന്നും ചെയ്തതായി ഒരിടത്തും പറഞ്ഞിട്ടില്ല. അയാൾക്കെതിരെ പരാതിയുമില്ല. സദാചാര പ്രശ്നമാണെങ്കിൽ അതിന് ബലം നൽകുന്ന എന്തെങ്കിലും ഒരു പരാതിയെങ്കിലും വേണ്ടേ? അതുമില്ല.പക്ഷേ ഇതൊന്നുമില്ലെങ്കിലും ചുവപ്പ് തുണി കയ്യിൽ പിടിച്ചാൽ അവർ അങ്ങ് സദാചാര മൊത്തക്കച്ചവടക്കാരായി മാറും. അതിന് സാധ്യമാകുന്ന കുറച്ച് യന്ത്രങ്ങളുണ്ട് അവർക്ക് . അത് ചില ടെക്നിക്കൽ വാക് പ്രയോഗങ്ങളാണ്. അവർ പീഡിപ്പിക്കുമ്പോൾ മാത്രം അതൊക്കെ ആചാരമായി വേണം കരുതാൻ. ബാലനും ശ്രീമതിയും ഉള്ളതാണ് അവരുടെ ഒരു ഭാഗ്യം. ആധുനിക ശാസ്ത്രത്തെ പോലും തോൽപ്പിച്ചുകൊണ്ട് ബാലനും ശ്രീമതിയും കൂടെ കണ്ടുപിടിച്ച യന്ത്രത്തിന് പേറ്റൻ്റ് കിട്ടാൻ അപേക്ഷ കൊടുത്തിട്ട് കാത്തിരിപ്പാണ് പാർട്ടി തന്നെ. ഈ പാർട്ടി ഇങ്ങനെയാണ്. അവർ ഓരോ ഗുരുതര പ്രതിഭാസമിറക്കുമ്പോഴും ൽക്കൂട്ടം പ്രത്യേക തരം യന്ത്രങ്ങളും മാപിനികളും പ്രയോഗിക്കുകയും അതിനു ചേർന്ന സാങ്കേതിക വാക് പ്രയോഗങ്ങൾ കണ്ടെത്തുകയും വികസിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യും. കോൺഗ്രസിനെ തോൽപ്പിക്കാൻ ബിജെപിയുമായി കൂട്ടുകൂടുമ്പോൾ രാഷ്ട്രീയമായി അവർ ഉണ്ടാക്കിയ ഒരു യന്ത്രം ആണ് അടവുനയം യന്ത്രം. ഇ പി ജയരാജൻ സാന്റിയാഗോ മാർട്ടിനിൽ നിന്ന് കോടികൾ സംഭാവനയായി വാങ്ങുമ്പോൾ പാർട്ടി കണ്ടെത്തിയ പ്രത്യേക തരം യന്ത്രമാണ് ജാഗ്രത യന്ത്രം. പീഡന പരാതിയിൽ കുടുങ്ങിയപ്പോൾ വികസിപ്പിച്ചെടുത്തതാണ് തീവ്രത യന്ത്രം. കൂടാതെ വിജയൻ നേരിട്ട് വികസിപ്പിച്ച വേറെയും ചില യന്ത്രങ്ങൾ ഉണ്ട്. ഒന്ന് പരനാറി യന്ത്രം. രണ്ടാമത്തെ നികൃഷ്ട ജീവി യന്ത്രം. ഇത്തരം യന്ത്രങ്ങൾ വച്ചാണ് കഴിഞ്ഞ ഒരു പത്തിരുപത് കൊല്ലമായി സഖാക്കളുടെ ഈ ചൊക്കടവണ്ടി പ്രവർത്തിച്ചു വരുന്നുകൊണ്ടിരിക്കുന്നത് തന്നെ. എന്ത് ചെയ്യാം വിവരവും വിദ്യാഭ്യാസവും കിട്ടാനുള്ള സാഹചര്യം കേരളത്തിൽ ധാരാളമായി ഉണ്ടായിട്ടും വെളിവും വെള്ളിയാഴ്ചയും കുട്ടി സഖാക്കൾക്ക് പോലും ഉണ്ടാകുന്നില്ല എന്നുള്ളതാണ് കഷ്ടം. ഇനിയും എത്ര കാലം അടവ് നയം തീവ്രത ജാഗ്രത തുടങ്ങിയ ഉടായിപ്പ് യുക്തി ശാസ്ത്രങ്ങളുമായി ഇവർ മുമ്പോട്ട് പോകും എന്നതിനനുസരിച്ചിരിക്കും കേരളത്തിൻ്റെ ഭാവി. കടലിൽ വീണു ചത്താൽ മൂന്നാംപക്കം തിരിച്ചു വരും എന്നൊരു ചൊല്ലുണ്ട്. അതുപോലെ ശവമായി മൂന്നാമതും വിജയൻസ് സർക്കാരു തന്നെ വരുമെന്ന പ്രതീക്ഷയിലാണ് സഖാക്കൾ. എന്ത് വില കൊടുത്തും വിജയൻ സർക്കാരിനെ വീണ്ടും വരുത്തിയേ പറ്റൂ എന്ന നിലപാടിലാണ് വിവരവും വെള്ളിയാഴ്ചയും ഉണ്ടെന്നു കരുതുന്ന കേരളത്തിലെ കോൺഗ്രസുകാരനും. ഇപ്പോൾ തന്നെ രാഷ്ട്രീയ നിലനിൽപ്പ് ചോദ്യചിഹ്നം പോലെ നിൽക്കുന്ന പാർട്ടിയിൽ കൃത്യമായ ഒരു നയരേഖ പോലുമില്ലാതെ ഉരുളാൻ തുടങ്ങിയിട്ട് 10 കൊല്ലത്തോളം ആയി. എന്നിട്ടും ഗ്രൂപ്പുകളി നിർത്താനോ പരസ്പരമുള്ള പുലയാട്ട് അവസാനിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. ബൂത്ത് കമ്മിറ്റി മുതൽ ഭൂലോക കമ്മിറ്റി വരെ ഇപ്പോഴും ഗ്രൂപ്പ് കളിച്ച് തമ്മിലടിയും കാലുവാരലും പരദൂഷണം പറച്ചിലും വീമ്പിളക്കലും തള്ളുമായി കഴിയുകയാണ് ബാല കോൺഗ്രസ് മുതൽ മുരിങ്ങക്കാ കോൺഗ്രസ് വരെയുള്ളവർ. എല്ലാവരും ഉയർന്ന വിദ്യാഭ്യാസവും വിവരവും ഉള്ളവരാണെന്നാണ് വയ്പ്. അതും ഒരു പ്രശ്നമാണ് എന്ന് തോന്നുന്നത് കോൺഗ്രസിലെ ഈ നശിച്ച തമ്മിലടി കാണുമ്പോൾ ആണ്. പക്ഷേ സിപിഎമ്മിന് ആ പ്രശ്നം വരുന്നില്ല എന്നതാണ് അവരുടെ ഭാഗ്യം. ബാലസംഘം പ്രവർത്തകനും എസ്എഫ്ഐ പ്രവർത്തകനും ആകുന്നതോടെ തലച്ചോറൊക്കെ ഒരു കോമഡിയായി മാറും. അത് മൂത്ത് കുഴിയിലോട്ട് പോയാലും വിപ്ലവത്തിൻറെ 100 ചുവപ്പൻ മുദ്രാവാക്യങ്ങൾ ആകാശത്തിലേക്ക് ഇടിച്ചു കയറ്റി ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് പറയുന്നത് വരെ ആ വിണ്ടുകീറിയ വരണ്ടുണങ്ങിയ ചാറ് പറ്റിയ പ്രത്യശാസ്ത്രം ചുമക്കാൻ അവരുടെ തലച്ചോറുകൾ സന്നദ്ധമാണ്. വലിയ ബുദ്ധിജീവികളും യുക്തിവാദികളും ഒക്കെയാണ് തങ്ങൾ എന്ന് പറഞ്ഞ് പുരോഗമന കലാ സാഹിത്യ വിശാരദൻ മാരുടെ നേതൃത്വത്തിൽ നടത്തുന്ന സാംസ്കാരിക കലാപരിപാടികളിൽ നീണ്ട താടിയും മുടിയും ഉഴിഞ്ഞിരിക്കുന്ന തമോഗർത്ത ബുദ്ധിജീവി മുതൽ ഇങ്ങ് കോൺഗ്രസ് ഉണ്ടാക്കി നൽകിയ തൊഴിലുറപ്പ് പദ്ധതിയിലൂടെ വരുമാനം കണ്ടെത്തി കഴിയുന്ന പാവങ്ങൾ വരെ നാറി നശിച്ച ഒരു പ്രത്യയ ശാസ്ത്രമാണ് ഈ കമ്മ്യൂണിസം എന്ന് അവരുടെ തലച്ചോറുകൾ കഴിയാത്ത വിധം മേക്കപ്പ് ചെയ്യാൻ വിജയൻ മാർക്ക് കഴിയുന്നിടത്താണ് അവരുടെ ഭാഗ്യം നിലനിൽക്കുന്നത്, അതാണ് അവരുടെ ഭാഗ്യം. അതാണ് അവരുടെ നേതാക്കന്മാരുടെ രാശി. ഒരു സാമൂഹിക പ്രത്യയശാസ്ത്രവും ഇല്ലാത്തവനൊക്കെ അണികളെ തലച്ചോറ് രഹിത പ്രത്യയശാസ്ത്രം പഠിപ്പിച്ച് വിജയിക്കുന്നു എന്ന് സാരം. പാലക്കാട് സംഭവിച്ചതും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. രാഹുൽ മാങ്കൂട്ടത്തിൽ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു എംഎൽഎ ആണ് ജനപ്രതിനിധിയാണ്. അയാളെ വിമർശിക്കാം രാഷ്ട്രീയ നയങ്ങളെ എതിർക്കാം. പക്ഷേ അയാളുടെ സ്വകാര്യതകളെ ആക്രമിക്കുമ്പോൾ അതിലൊക്കെ കുറച്ചു യുക്തിയൊക്കെ വേണ്ടേ? നിങ്ങൾ യുക്തിവാദികൾ ആണെന്നാണല്ലോ വയ്പ്പ്. അപ്പോൾ എന്തിൻ്റെ അടിസ്ഥാനത്തിലാണ് രാഹുൽ മാൻക്കൂട്ടത്തിനെ നിങ്ങൾ എതിർക്കുന്നത് എന്ന് യുക്തിപൂർവ്വം ഒന്നും മറുപടി വിശദീകരിക്കുമോ? സിനിമാനടി പറഞ്ഞ പീഡന കഥയാണെങ്കിൽ അതൊരു കഥ മാത്രമായി അവശേഷിക്കുകയാണ്. അല്ലെങ്കിൽ തന്നെ സിനിമ നടിയുടെ ചാരിത്ര പ്രസംഗങ്ങൾ അത്രയൊന്നും വിശ്വസനീയമല്ല. ഒരിക്കലും അത്രയും മിനിമം യുക്തി പോലും ചിന്തിക്കാൻ കഴിയാത്ത നേതാക്കളാണ് രാഹുലിനെതിരെയുള്ള ആക്രമണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കെഎസ്ആർടിസി ഉദ്യോഗസ്ഥനോട് എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇതുപോലൊരുത്തനെ വിളിച്ചതെന്ന് ചോദിക്കുമ്പോൾ ചോദിക്കുന്നവന്മാരുടെ സ്വകാര്യ ജീവിതത്തിന്റെ സർട്ടിഫിക്കറ്റ് എവിടെയെങ്കിലും പ്രദർശിപ്പിച്ചിട്ടുണ്ടോ? ചോദ്യം ചോദിക്കുന്നവൻ്റെ യോഗ്യത എന്താണ്? ചോദ്യകർത്താക്കളായ വിപ്ലവ നരികളുടെ യോഗ്യതയും മാനവും കേരള ജനത കണ്ടിട്ടില്ല. ചോദ്യം ചോദിക്കാൻ ഇറങ്ങിയ നിങ്ങളുടെ സദാചാര സർട്ടിഫിക്കറ്റ് ജനത്തിന് അറിയാൻ ബാധ്യതയുണ്ട്. രാഹുലിന്റെ സർട്ടിഫിക്കറ്റ് നിങ്ങൾ പൊക്കിപ്പിടിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ സർട്ടിഫിക്കറ്റ് ജനത്തിനും കാണണം. സർട്ടിഫിക്കറ്റ് കാണിക്കാൻ പറ്റില്ല എന്നാണ് നിങ്ങളുടെ വാദമെങ്കിൽ വല്ല മൂലക്കും പോയി ഇരുന്നോണം. നിങ്ങളുടെ സർട്ടിഫിക്കറ്റ് നിങ്ങളുടെ കൈവശമുണ്ടെങ്കിൽ അത് ജനത്തെ ബോധ്യപ്പെടുത്തി മതി രാഹുലിൻ്റെ സർട്ടിഫിക്കറ്റുമായി കെഎസ്ആർടിസിയുടെ സ്റ്റാൻഡിലോട്ട് കയറാൻ. രാഹുലിനെ തടയാൻ നിൽക്കുന്ന ഈ മാന്യന്മാരുടെ മുഖഭാവത്തിൽ ഉണ്ട് അവരുടെ മാനസിക സംഘർഷം. അസൂയ കുശുമ്പ് കുന്നയ്മ വെറുപ്പ് കഴപ്പ് എന്നിവയെല്ലാം തികഞ്ഞ നല്ല ഒന്നാന്തരം വിപ്ലവ വിത്തുകളാണ് രാഹുലിനെ സദാചാരം കാച്ചാൻ നടക്കുന്നത്. പാതിരാത്രിയിൽ സൂര്യനുദിച്ചാൽ സദാചാരം വെളിവാകും എന്നൊക്കെ ഉള്ളത് പഴയ കഥ. ഇവന്റെയൊക്കെ സദാചാരം എൽഇഡി ബൾബിന്റെ വെളിച്ചത്തിൽ പോലും പോകുമോ എന്ന് പാലക്കാട് കാർ ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. സദാചാരം പ്രസംഗം നടത്തുന്നു മുമ്പ് ഒളിവിലെ ഓർമ്മകൾ ഒക്കെ ഒന്നുകൂടെ വായിച്ചിട്ട് പോരെ ഇറങ്ങിത്തിരിക്കാൻ? അത്രയ്ക്ക് ബെസ്റ്റ് സദാചാര പാരമ്പര്യമുള്ള ഒരു സംഭവമാണ് കേരളത്തിലെ കമ്മ്യൂണിസം. അതുകൊണ്ട് ഒരുപാടങ്ങ് മെനയല്ലേ പാലക്കാടൻ വിപ്ലവ പാക്കാൻമാരേ. ഒന്നു പറഞ്ഞേക്കാം രാഹുൽ വരും വന്നിരിക്കും വേണ്ടിവന്നാൽ ഇനിയും മത്സരിച്ചിരിക്കും നിങ്ങളെക്കൊണ്ട് പറ്റുന്ന പണി നിങ്ങൾ ചെയ്തു നോക്ക്. പോരാടുമ്പോൾ ആശയം കൊണ്ട് പോരാടാൻ പഠിക്കണം. അല്ലാതെ വരട്ടു വാദം വാതോരാതെ തട്ടിവിട്ട് അതിൻറെ പുറത്ത് യുക്തിയും അതിബുദ്ധിയും ഒക്കെയായി ഇറങ്ങിയാൽ ഇപ്പോൾ നിങ്ങളുടെ മുഖത്തുള്ള ഒരുവക ഓഞ്ഞ ഭാവമുണ്ടല്ലോ അതുകൊണ്ട് നിങ്ങൾക്ക് ജനത്തെ പറ്റിക്കാൻ കഴിയാത്ത കാലം വരും.

An average comrade is just that.... Comrades in Palakkad and their logic!

Related Stories
ഒക്ടോബർ 7 - പള്ളുരുത്തി സെൻ്റ് റീത്താ സ്കൂളിലേക്ക് ഈമാൻ തട്ടമിട്ട് ചുമ്മാതെ വന്നതല്ല. എൻഐഎ അന്വേഷണം വേണം.

Oct 18, 2025 02:30 PM

ഒക്ടോബർ 7 - പള്ളുരുത്തി സെൻ്റ് റീത്താ സ്കൂളിലേക്ക് ഈമാൻ തട്ടമിട്ട് ചുമ്മാതെ വന്നതല്ല. എൻഐഎ അന്വേഷണം വേണം.

ഒക്ടോബർ 7 - പള്ളുരുത്തി സെൻ്റ് റീത്താ സ്കൂളിലേക്ക് ഈമാൻ തട്ടമിട്ട് ചുമ്മാതെ വന്നതല്ല. എൻഐഎ അന്വേഷണം...

Read More >>
മൂട്ടിൽ ചാനലിലെ ലിംഗസ്വാമികൾ സ്ത്രീകൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് ! ആരോടാണ് ആ പോരാട്ടം?  കേരളം ജാഗ്രത പാലിക്കുക....

Aug 30, 2025 08:10 PM

മൂട്ടിൽ ചാനലിലെ ലിംഗസ്വാമികൾ സ്ത്രീകൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് ! ആരോടാണ് ആ പോരാട്ടം? കേരളം ജാഗ്രത പാലിക്കുക....

മൂട്ടിൽ ചാനലിലെ ലിംഗസ്വാമികൾ സ്ത്രീകൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് ! ആരോടാണ് ആ പോരാട്ടം? കേരളം ജാഗ്രത...

Read More >>
കിട്ണകുമാരൻ്റെ കോഴി ശോഭ തെളിഞ്ഞതോടെ പാലക്കാട്ട് സിപിഎമ്മും ബിജെപിയും ലയിച്ചു? രാഹുലിനെതിരെയുള്ള തീവ്രത കുറഞ്ഞത് എന്തുകൊണ്ട്?

Aug 29, 2025 11:17 PM

കിട്ണകുമാരൻ്റെ കോഴി ശോഭ തെളിഞ്ഞതോടെ പാലക്കാട്ട് സിപിഎമ്മും ബിജെപിയും ലയിച്ചു? രാഹുലിനെതിരെയുള്ള തീവ്രത കുറഞ്ഞത് എന്തുകൊണ്ട്?

കിട്ണകുമാരൻ്റെ കോഴി ശോഭ തെളിഞ്ഞതോടെ പാലക്കാട്ട് സിപിഎമ്മും ബിജെപിയും ലയിച്ചു? രാഹുലിനെതിരെയുള്ള തീവ്രത കുറഞ്ഞത്...

Read More >>
അപ്പോൾ ഇക്കിളി, ഇപ്പോൾ അശ്ലീലം! സാമൂഹിക സാംസ്കാരിക മാധ്യമ സിനിമാരംഗത്തെ ഹണി ട്രാപ്പുകളും സെക്സ് റാക്കറ്റുകളും

Aug 21, 2025 11:33 PM

അപ്പോൾ ഇക്കിളി, ഇപ്പോൾ അശ്ലീലം! സാമൂഹിക സാംസ്കാരിക മാധ്യമ സിനിമാരംഗത്തെ ഹണി ട്രാപ്പുകളും സെക്സ് റാക്കറ്റുകളും

അപ്പോൾ ഇക്കിളി, ഇപ്പോൾ അശ്ലീലം!സാമൂഹിക സാംസ്കാരിക മാധ്യമ സിനിമാരംഗത്തെ ഹണി ട്രാപ്പുകളും സെക്സ്...

Read More >>
കെവിൻ പീറ്റർ എന്ന വഞ്ചകനും കാസ എന്ന കറക്ക് കമ്പിനിയും കൃസ്ത്യാനിയെ ഒറ്റുമ്പോൾ

Aug 2, 2025 03:29 PM

കെവിൻ പീറ്റർ എന്ന വഞ്ചകനും കാസ എന്ന കറക്ക് കമ്പിനിയും കൃസ്ത്യാനിയെ ഒറ്റുമ്പോൾ

കെവിൻ പീറ്റർ എന്ന വഞ്ചകനും കാസ എന്ന കറക്ക് കമ്പിനിയും കൃസ്ത്യാനിയെ...

Read More >>
രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും ജോർജ് കുര്യനുമൊക്കെ കഴിവുകെട്ടവരോ?

Jul 30, 2025 04:05 PM

രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും ജോർജ് കുര്യനുമൊക്കെ കഴിവുകെട്ടവരോ?

രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും ജോർജ് കുര്യനുമൊക്കെ...

Read More >>
Top Stories